മൂലച്ചേരി കൃഷ്ണന്‍ നായരുടെ 21-ാം ചരമവാര്‍ഷികം ആചരിച്ചു; ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് പി. നായര്‍ ഉദ്ഘാടനം ചെയ്തു

കിനാനൂര്‍-കരിന്തളം:പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കിണാവൂര്‍ ഗ്രന്ഥശാല സ്ഥാപകനും തികഞ്ഞ ഗാന്ധിയനുമായ മൂലച്ചേരി കൃഷ്ണന്‍ നായരുടെ 21-ാം ചരമവാര്‍ഷിക ദിനത്തില്‍ കിണാവൂരിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങും നടത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കിനാനൂര്‍-കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
ജനാധിപത്യം സംരക്ഷിക്കാന്‍ വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിലേക്ക് രാജ്യം നീങ്ങുമ്പോള്‍ മൂലച്ചേരി കൃഷ്ണന്‍ നായരെ പോലുള്ള ധീരദേശാഭിമാനികളുടെ പോരാട്ടവും പ്രവര്‍ത്തന മികവും മാതൃകയാക്കി, അവര്‍ നയിച്ച പാതയിലൂടെ രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരന്ന് രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് പി. നായര്‍ പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡന്റ് അജയന്‍ വേളൂര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് ചോയ്യംകോട്, മണ്ഡലം ജനറല്‍ സെക്രട്ടറി ബാലഗോപാലന്‍ പി. കാളിയാനം, ഷൈലജ മുരളീധരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രകാശ്, വാര്‍ഡ് ബൂത്ത് പ്രസിഡന്റുമാരായ ജയനാരായണന്‍, കെ. നാരായണന്‍, സുകുമാരന്‍ കീഴ്മാല, ഷെരീഫ് കാരാട്ട്, എം.സി. നാരായണന്‍, കെ. ദാമോദരന്‍, എന്‍. ദാമോദരന്‍, മൂലച്ചേരി കൃഷ്ണന്‍ നായരുടെ മക്കളായ ഉണ്ണികൃഷ്ണന്‍, ലക്ഷ്മി ഗീത, വിമല, കുടുംബാംഗം സൂരജ് കരിങ്ങാട്ട്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശിവരാജ് കിണാവൂര്‍, ഷമീം പുലിയംകുളം തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കിണാവൂര്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ മുതിര്‍ന്ന നേതാവ് പുതിയൂര്‍ കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി.

 

error: Content is protected !!