പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍; സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ എഫ്ഐആര്‍ ഉടന്‍

തിരുവനന്തപുരം: സി.എം.ആര്‍.എല്‍. – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിര്‍ണായക തീരുമാനമുണ്ടായത്. വിവാദ ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി നേരിട്ട് ഉത്തരവിടുകയായിരുന്നു. പിണറായി വിജയന് പുറമേ, മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ, സി.എം.ആര്‍.എല്‍. – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഴിമതി നിരോധ നിയമപ്രകാരം അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണമടക്കം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. അന്വേഷണം ആകാമെന്നാണ് എജി നിയമോപദേശം നല്‍കിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രി ആഭ്യന്ത്രമന്ത്രിയും ചര്‍ച്ച നടത്തി അന്വേഷണം പ്രഖ്യാപിച്ചത്..
കേസിലെ അന്വേഷണം ഏത് രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന് സംസ്ഥാന പോലീസ് മേധാവി തീരുമാനിക്കും

error: Content is protected !!