അതിഞ്ഞാല്‍ മുസ്ലിം ജമാഅത്തിന് പുതിയ ഭാരവാഹികള്‍; അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് വി.കെ.അബ്ദുല്ല ഹാജി,ജനറല്‍ സെക്രട്ടറി പാലാട്ട് ഹുസൈന്‍ ഹാജി,ട്രഷര്‍ പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി

കാഞ്ഞങ്ങാട്:അതിഞ്ഞാല്‍ മുസ്ലിം ജമാഅത്തിന്റെ പുതിയ പ്രസിഡണ്ടായി വി.കെ.അബ്ദുളള ഹാജിയെയും ജനറല്‍ സെക്രട്ടറിയായി പാലാട്ട് ഹുസൈന്‍ ഹാജിയെയും വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു.പാലക്കി മുഹമ്മദ് കുഞ്ഞി ഹാജിയാണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: എം എം മുഹമ്മദ് കുഞ്ഞി ഹാജി,പി.എം. ഫാറൂഖ് ഹാജി, സി.എച്ച്.സുലൈമാന്‍ ഹാജി (വൈസ് പ്രസിഡണ്ടുമാര്‍), ബി.മുഹമ്മദ് ഹാജി,പി.വി.സെയ്തു ഹാജി,പി.അബ്ദുള്‍ കരീം
(സെക്രട്ടറിമാര്‍), വരണാധികാരി ടി.മുഹമ്മദ് അസ്ലാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് തെരുവത്ത് മൂസ്സ ഹാജി അദ്ധ്യക്ഷനായി. ഖത്തീബ് ടി.ടി.അബ്ദുള്‍ ഖാദര്‍ അസ്ഹരി ഉല്‍ഘാടനം ചെയ്തു.
അഷറഫ് ഹന്ന വാര്‍ഷിക റിപ്പോര്‍ട്ടും പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി കണക്കുകളും അവതരിപ്പിച്ചു.
കെ.കെ.ഫസല്‍ റഹ്‌മാന്‍,മൊയ്തീന്‍കുഞ്ഞി മട്ടന്‍, ബി.കെ.അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!