ഹോസ്ദുര്‍ഗ് സബ് ജില്ല ശാസ്‌ത്രോത്സവം 25, 26 തീയ്യതികളില്‍; ഹോസ്ദുര്‍ഗ് യു ബി എം ചര്‍ച്ച് എ എല്‍പി സ്‌കൂള്‍ അതിഥേയത്വം വഹിക്കുന്ന ശാസ്‌ത്രോത്സവത്തില്‍ 82 സ്‌കൂളുകളില്‍ നിന്നായി 3300 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും

കാഞ്ഞങ്ങാട്: സെപ്തംബര്‍ 25, 26 തിയ്യതികളില്‍ ഹോസ്ദുര്‍ഗ് യു ബി എം ചര്‍ച്ച് എ എല്‍പി സ്‌കൂള്‍ അതിഥേയത്വം വഹിക്കുന്ന ഹോസ്ദുര്‍ഗ് സബ് ജില്ല ശാസ്‌ത്രോത്സവ ത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജി. എച്ച്. എസ്.എസ് ബല്ല ഈസ്റ്റ്,എ സി കെ എന്‍ എസ് ജി യുപി സ്‌കൂള്‍ മേലാങ്കോട്ട് എന്നീ സ്‌കൂളുകള്‍ സഹഅതിഥേയത്വം വഹിക്കുന്നത് ശാസ്‌ത്രോത്സവത്തിലെ പ്രധാന ഇനങ്ങളായ പ്രവൃത്തി പരിചയ മേള കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളിലും, ഗണിത മേളയും ഐടി മേളയും ജി എച്ച് എസ് എസ് ബല്ല ഈസ്റ്റ് സ്‌കൂളിലും, സയന്‍സ് മേള എ സി കെ എന്‍ എസ് ജി യു.പി.എസ്. മേലാങ്കോട്ട് വെച്ചും, സാമൂഹ്യ ശാസ്ത്ര മേള യു.ബി എം. സി എ എല്‍ പി സ്‌കൂളിലും വെച്ച് നടക്കുന്നത്.
രണ്ടുദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവത്തില്‍ 82 സ്‌കൂളില്‍ നിന്നായി 3300ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. 25 ന് രാവിലെ 10 ന് മേളയുടെ ഉദ്ഘാടനം അഡ്വ.ഗോവിന്ദന്‍ പള്ളിക്കപ്പില്‍ എംഎല്‍എ നിര്‍വഹിക്കും. സംഘാടകസമിതി ചെയര്‍മാനുംനഗരസഭ അധ്യക്ഷനുമായ വി.വി. രമേശന്‍ അധ്യക്ഷനാവും.
നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുജാത, ബിന്ദു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി. പ്രകാശന്‍, ടി. വി. ജയചന്ദ്രന്‍ , ഡോ. സി. കെ. സവിത, കെ. രജിത, പി. രഘുനാഥ്, വി വി . തുളസി, നഗരസഭ വൈസ് പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ എം.പി ജാഫര്‍,
മുഹമ്മദ് മുറിയനാവി , വിജന്‍ മണക്കാട്, എം സുമതി, ഫൗസിയ ഷെരീഫ്, പി വി ചന്ദ്രന്‍, എം. പ്രശാന്ത്, എച്ച് ആര്‍ സുകന്യ, പിടിഎ പ്രസിഡന്റുമാരായ പി കെ നിഷാന്ത് , പ്രഭാകരന്‍ അവതാര്‍, അഡ്വ. വേണുഗോപാലന്‍, പ്രിന്‍സിപ്പള്‍മാരായ സി വി അരവിന്ദാക്ഷന്‍, വേണുനാഥന്‍, സുമതി ടീച്ചര്‍, രവീന്ദ്രന്‍ ,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി കെ ഉണ്ണികൃഷ്ണന്‍,ശങ്കരന്‍ മാസ്റ്റര്‍, കെ വി രാജീവന്‍ എന്നിവര്‍ ആശംസകള്‍ നേരും.ജനറല്‍ കണ്‍വീനര്‍ എം ടി രാജീവന്‍ സ്വാഗതവും ഹോസ്ദുര്‍ഗ് എ. ഇ ഒ . കെ . സുരേന്ദ്രന്‍ നന്ദിയും പറയും. 26ന് വൈകിട്ട് 5 നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും ചെയര്‍മാന്‍ വി. വി. രമേശന്‍ അധ്യക്ഷനാകും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എം. മീനകുമാരി,നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍ കൗണ്‍സിലര്‍മാരായ എന്‍. ഉണ്ണികൃഷ്ണന്‍, പി വി ചന്ദ്രന്‍ , എം പ്രശാന്ത്, എച്ച് ആര്‍ സുകന്യ, കെ വി രാധ ,പ്രിന്‍സിപ്പല്‍ ഫോറം ജില്ലാ പ്രസിഡന്റ് എ വി സുരേഷ് ബാബു,അനില്‍ മണിയറ, സനല്‍ ബെള്ളുവ , കെ വി . സുജാത ടീച്ചര്‍, പി വിന്‍സെന്റ്, എം മഹേശന്‍,കെ. രജനി, കെ എല്‍ ആശാലത, ടി.പി സ്വപ്ന, ജയന്‍ വെള്ളിക്കോത്ത്, എം ശ്രീറാം , എന്‍ കെ ബാബു, എ വി നിഷ എന്നിവര്‍ ആശംസകള്‍ നേരും.സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ വി. സൗമ്യ ടീച്ചര്‍ നന്ദിയും പറയും. വാര്‍ത്ത സമ്മേളനത്തില്‍സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍ , സംഘാടക സമിതി കണ്‍വീനര്‍ എം.ടി. രാജീവന്‍, ഹോസ്ദുര്‍ഗ് എ. ഇ . ഒ. കെ സുരേന്ദ്രന്‍ ,പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി സുജാത,കണ്‍വീനര്‍ വി.കെ. ഉണ്ണികൃഷ്ണന്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ അമൃത രാജ്,
ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പ്രഭാകരന്‍ അവതാര്‍എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!