കാഞ്ഞങ്ങാട്: പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍ റീയുണൈറ്റഡ് ഫൗണ്ടേഷന്റെയും അമ്പലത്തറ സ്‌നേഹവീടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് 26 ന് സ്‌നേഹവീട്ടില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 ന് സി.ആര്‍.എഫ് ചെയര്‍മാന്‍ എന് ഹരിഹരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 9 മണി മുതല്‍ 4 മണി വരെ നടക്കുന്ന ക്യാമ്പില്‍ പീടിയാട്രിക് നൂറോളജിസ്റ്റ് ഡോ.എന്‍.എം ശ്രുതി,ന്യൂറോളജിസ്റ്റ് ഡോ. സ്വരൂപ് കെ. രാജ്,പീടിയാട്രീഷന്മാരായ ഡോ. ടി.വി. പത്മനാഭന്‍, ഡോ.വി.സുരേശന്‍, ഡോ. വി. അഭിലാഷ് എന്നിവര്‍ പരിശോധക്ക് നേതൃത്വം നല്‍കും. പരിശോധന പൂര്‍ണ്ണമായും സൗജന്യമായിരിക്കും.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയിടയില്‍ ന്യൂറോ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളാണധികവും എന്നതു കൂടി കണക്കിലെടുത്താണ് ന്യൂറോ ക്യാമ്പ് സംഘടിപ്പിക്കുന്ന യെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, രാജേഷ് സ്‌കറിയ, പത്മനാഭന്‍ പടിഞ്ഞാറേക്കര ഷീജാ മോഹന്‍, എം.പി. ജമീല, രതീഷ് അമ്പലത്തറ
എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
