പെന്‍ഷന്‍ പരിഷ്‌കരണ നടപടി ഉടന്‍ ആരംഭിക്കുക: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഹോസ്ദുര്‍ഗ്ഗ് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഹോസ്ദുര്‍ഗ്ഗ്  യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു. കാഞ്ഞങ്ങാട്:കുടിശ്ശിക ക്ഷാമാശ്വാസം അനുവദിക്കുക,മെഡിസിപ് അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ പ്രമേയം അവതരിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ( കെ എസ് എസ് പി യു) ഹോസ്ദുര്‍ഗ് യൂണിറ്റ് കണ്‍വെന്‍ഷന്‍ കാരാട്ടുവയല്‍ പെന്‍ഷന്‍ ഭവനില്‍ ചേര്‍ന്നു. കെ എസ് എസ് പി യു ജില്ല വൈസ് പ്രസിഡന്റ് എം. കുഞ്ഞി ഗോവിന്ദന്‍ ഉല്‍ഘാടനം ചെയ്തു സംസ്ഥാന സമ്മേളനകാര്യം വിശദികരിച്ചു.യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ രവിന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് ബി പരമേശ്വരന്‍,ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍,ജില്ല കമ്മിറ്റി അംഗം വി.വി. ബാലകൃഷ്ണന്‍, യൂണിറ്റ് ചാര്‍ജ് വഹിക്കുന്ന കുഞ്ഞികൃഷ്ണന്‍ കെ.വി.എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ സംഘടനയില്‍ പുതുതായി അംഗത്വം സ്വീകരിച്ച കമല ടീച്ചര്‍ കടിക്കാല്‍,ബി രേണുക,കെ ബാലകൃഷ്ണന്‍, പ്രമോദിനി കൊഴക്കുണ്ട് എന്നിവരെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.യൂണിറ്റ് സെക്രട്ടറി കെ. ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ ബി. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!