ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാവണേശ്വരത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു; അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി കുട്ടികള്‍ക്ക് വൃക്ഷ തൈകള്‍ നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

രാവണേശ്വരം: ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാവണേശ്വരത്ത് പരിസ്ഥിതി ദിനാചരണ പരിപാടികള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ തലത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി കുട്ടികള്‍ക്ക് വൃക്ഷ തൈകള്‍ നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.  അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ മൂലക്കണ്ടം മുഖ്യാതിഥിയായി. സ്‌കൂള്‍ പി.ടി.എ അംഗം അനീഷ് ദീപം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളംതട്ട,
?വാര്‍ഡ് മെമ്പര്‍മാരായ എ. തമ്പാന്‍ , ദീപ പ്രവീണ്‍, ശ്രീവിദ്യ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.കെ. പ്രിയ എന്നിവര്‍ പരിപാടിയില്‍ ആശംസകള്‍ അറിയിച്ചു. സ്‌കൂള്‍ എച്ച്.എം ഇന്‍ ചാര്‍ജ് പി. ദിവ്യ സ്വാഗതംപറഞ്ഞു. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും, പി.ടി.എ മദര്‍ പി.ടി.എ അംഗങ്ങളും പരിസ്ഥിതി ദിനാചരണ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.

 

error: Content is protected !!