കാഞ്ഞങ്ങാട്:സഹകരണ മേഖലയോടൊപ്പം സാമൂഹ്യ മേഖലയിലും ജനകീയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നടത്തി. പ്രകൃതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കാലാവസ്ഥക്കായി , നമ്മുടെ ഭാവിക്കായി എന്ന സന്ദേശവുമായി സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ആഹ്വാനപ്രകാരമാണ് പരിസ്ഥിതി ദിനാഘോഷം നടത്തിയത്.പ്രകൃതി സംരക്ഷണത്തിനും, പോഷകപ്രദവുമായ നിരവധി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു. കുന്നുമ്മലിലുള്ള ബാങ്കിന്റെ സ്വന്തം സ്ഥലത്ത് ബാങ്ക് പ്രസിഡണ്ട് എം രാഘവന്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗം പി. കെ. കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം ബാലന്‍ അത്തിക്കോത്ത്, അസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥന്‍, മാനേജര്‍ കെ വി തങ്കമണി, കെ. വി പ്രഭാകരന്‍ , എന്‍ പ്രിയേഷ്, ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥിനി എം അനാമിക എന്നിവര്‍ സംസാരിച്ചു.ബാങ്ക് സെക്രട്ടറി വി വി ലേഖ സ്വാഗതവും മെയിന്‍ ബ്രാഞ്ച് മാനേജര്‍ എം സതീശന്‍ നന്ദിയും പറഞ്ഞു.
