ഇന്ത്യാ, ചെങ്കോട്ട എന്നിവയുടെ മാതൃക തീര്‍ത്ത് കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം

രാജപുരം : സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരന്ടു lewക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷിബ അലക്‌സ് പതാക ഉയര്‍ത്തി. തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റ് , കായികാഭ്യാസ പ്രകടനങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടന്നു. വിവിധ നിറങ്ങളില്‍ യൂണിഫോം ധരിച്ച കുട്ടികള്‍ ദേശീയ പതാകയേന്തി ഇന്ത്യയുടെ മാതൃക തീര്‍ത്തു. യൂണിഫോമണിഞ്ഞ കരാട്ടെ വിദ്യാര്‍ത്ഥികള്‍ മൈതാനത്ത് ചെങ്കോട്ടയുടെ മാതൃക തീര്‍ത്തത് കൗതുകമായി. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സുദീപ മാത്യു, സ്‌കൂള്‍ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേരി മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പായസ വിതരണം നടന്നു.

 

error: Content is protected !!