രാജപുരം: രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളിച്ചാലില്‍ ഉച്ചകഴിഞ്ഞ് നാലുമണിയോടെ പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന വന്‍ എംഡിഎംഎ ശേഖരം രാജപുരം എസ് ഐ .കെ . അഭിജിത്തും സംഘവും പിടികൂടി. സംഭവത്തില്‍ കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് പേരെയും ഇവര്‍ സഞ്ചരിച്ച കെഎല്‍ 14 എ ജി 60 83 നമ്പര്‍ മാരുതി എക്‌സ്പ്രസോ കാറും കസ്റ്റഡിയിലെടുത്തു. കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയില്‍ ആയത്.
കോളിച്ചാലില്‍ വന്‍ മയക്കുമരുന്ന് വേട്ട: 3 മൂന്ന് പേര്‍ പിടിയില്‍
