ബ്രദേഴ്‌സ് പരപ്പ ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഇത്തിഹാദ് ക്ലായിക്കോട് ജേതാക്കള്‍

അബുദാബി: ബ്രദേഴ്‌സ് പരപ്പ യു എ ഇ പ്രവാസി കൂട്ടായ്മ ജനുവരി രണ്ടാം വാരം നടത്തുന്ന സസ്‌നേഹം സീസണ്‍ 08 ന്റെ പ്രചരണാര്‍ത്ഥം ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

പരപ്പ പ്രദേശത്തെ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് അജ്മാനില്‍ വെച്ചു നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇത്തിഹാദ് ക്ലായിക്കോട് ജേതാക്കളായി. പി ബി എസ് സി ബാനം രണ്ടാം സ്ഥാനം നേടി.

ടൂര്‍ണമെന്റിലെ മികച്ച താരമായി ഇത്തിഹാദ് ക്ലായിക്കോടിന്റെ ഹാരിസ് മുഹമ്മദും, മികച്ച ബാറ്റ്‌സ്മാനായി നാസ്‌ക് നമ്പ്യാര്‍കൊച്ചിയുടെ ഉബൈസും, മികച്ച ബൗളര്‍ ആയി ഇത്തിഹാദ് ക്ലായിക്കോടിന്റെ ഷഹീദും തിരഞ്ഞെടുക്കപ്പെട്ടു.

ഭാരതീദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. പ്രസീന്‍ പരപ്പയെ ബ്രദേഴ്‌സ് പരപ്പയും ടൂര്‍ണമെന്റ് കമ്മിറ്റിയും ആദരിച്ചു.

ക്രിക്കറ്റ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ വാരിസ് കമ്മാടം, കണ്‍വീനര്‍ ശ്രീകാന്ത് പ്രതിഭാനഗര്‍, ട്രഷറര്‍ ഖാദര്‍ നമ്പ്യാര്‍കൊച്ചി,
ഉപദേശക സമിതി അംഗങ്ങളായ സുധാകരന്‍ മാസ്റ്റര്‍, അഹമ്മദ് ഹാജി ബിരിക്കുളം, റാഷിദ് എടത്തോട്, ഡോ. താജുദ്ധീന്‍ കാരാട്ട് , ഡോ. പ്രസീന്‍ പരപ്പ, ഷംനാസ് പരപ്പ, ഷംസു കമ്മാടം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബ്രദേഴ്‌സ് കൂട്ടായ്മ പ്രസിഡന്റ് അഷ്റഫ് പരപ്പ സമ്മാനദാനം നിര്‍വ്വഹിച്ചു.

രജീഷ് ഇടത്തോട്, സുരേഷ് കനകപ്പള്ളി, വിനോദ് ബാനം, സാബിത്ത് നമ്പ്യാര്‍കൊച്ചി, ജിനീഷ് കാരാട്ട്, ജാസിര്‍ ക്ലായിക്കോട്, ഏറമു ക്ലായിക്കോട്, ഫില മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ തോടംചാല്‍, യൂനുസ് തോടംചാല്‍, റൈഷാദ് ഇടത്തോട്, രതീഷ് ഇടത്തോട്, ഹരീഷ് ബാനം, രാജന്‍ ബാനം, നൗഫല്‍ കമ്മാടം, മാസ്റ്റര്‍ ഐഡിയ എം ഡി അനീഷ് അട്ടക്കണ്ടം, നിഹാല്‍ സ്‌പോര്‍ട്‌സ് എം ഡി നിധിന്‍ ബാനം എന്നിവര്‍ ജേതാക്കള്‍ക്കുള്ള മെഡലുകള്‍ സമ്മാനിച്ചു. ബ്രദേഴ്‌സ് ട്രഷറര്‍ നിസാര്‍ ഇടത്തോട് സ്വാഗതവും
ജനറല്‍ സെക്രട്ടറി രാജേഷ് പരപ്പ നന്ദിയും പറഞ്ഞു.ടൂര്‍ണമെന്റ് ജേതാക്കളെ പ്രവചിക്കുന്ന മത്സരത്തില്‍ മുനീര്‍ പരപ്പ ജേതാവായി.

error: Content is protected !!