കൂട്ടായ്മയുടെ ഊഷ്മളതയില്‍ ഇടക്കാവില്‍ കോട്ടയില്‍ കുടുംബ സംഗമം; ലഹരി വിരുദ്ധ പ്രതിജ്ഞയും ആദരവുകളും ശ്രദ്ധേയം

നീലേശ്വരം: കൂടുമ്പോള്‍ ഇമ്പമേറുന്ന കുടുംബബന്ധങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന ഒത്തുചേരലായി കോട്ടപ്പുറത്തെ പ്രശസ്തമായ ഇടക്കാവില്‍ കോട്ടയില്‍ തറവാടിന്റെ കുടുംബ സംഗമം വേറിട്ട അനുഭവമായി. ഇടയിലക്കാട് കോസ്റ്റല്‍ പാരഡൈസില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പരിപൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ പ്രത്യേക ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തറവാട്ടിലെ മുതിര്‍ന്ന അംഗം ഇ.കെ. മുഹമ്മദ് കുഞ്ഞി ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബാംഗവും നീലേശ്വരം നഗരസഭ ക്ഷേമകാര്യ ചെയര്‍പേഴ്സണുമായ ഇ.കെ. ഷമീന മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. മുസ്തഫ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സെനീത കോട്ടയില്‍ സ്വാഗതവും ഷാഹിന അഷറഫ് നന്ദിയും പറഞ്ഞു. 2025-26 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടൂ, ഡിഗ്രി തുടങ്ങിയ ഉയര്‍ന്ന വിദ്യാഭ്യാസ മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമെന്റോകളും, കുടുംബത്തിലെ മുതിര്‍ന്ന ഉമ്മമാര്‍ക്കും ഉപ്പമാര്‍ക്കുമുള്ള ആദരവും ചടങ്ങില്‍ വിതരണം ചെയ്തു. വനിതകള്‍ക്കായുള്ള പുഡ്ഡിംഗ് മത്സരവും കുട്ടികളുടെ വിവിധ കലാപരിപാടികളും ഒത്തുചേരലിന് കൂടുതല്‍ നിറം പകര്‍ന്നു. കോട്ടയില്‍ മുഹമ്മദ് കുഞ്ഞി ഹാജി, എല്‍.ബി. ബാലിദ്, എം.സി. ഖലീല്‍, എം.ടി.സി. റഫീഖ്, കോട്ടയില്‍ അബ്ദുല്‍ മജീദ്, ഇ.കെ. മുഹമ്മദ് കുഞ്ഞി വെള്ളൂര്‍, സനീറ ഷജീര്‍, ഷാഹിദ നവാസ്, ഷാഹിദ ഫിര്‍ദോസ്, മദീന ഹാഷിം, സെറീന സാദിഖ്, ഹസീന മുഹമ്മദ്, റിയാന സാബിര്‍, റംഷീല അജ്മല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

 

error: Content is protected !!