പെരിയ :പെരിയ കേന്ദ്രസര്‍വകലാശാലക്ക് സമീപം ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചു. ബുധനാഴ്ച വൈകിട്ട് കേന്ദ്രസര്വകലാശാലഗേറ്റിന് സമീപമാണ് അപകടം നടന്നത്. പെരിയ ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിരെ വരികയായിരുന്ന മറ്റൊരു കാര്‍ ഇടിക്കുക യായിരുന്നു. പെരിയ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഈ കാര്‍ റോഡരികിലെ ചെറിയ താഴ്ചയിലേക്ക് നിരങ്ങി നീങ്ങിയിരുന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
