കരിന്തളം:കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ എല്ലാ വളര്‍ത്തു നായ്ക്കള്‍ക്കും ലൈസന്‍സ് എടുക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടിയിരിക്കുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 2. ഒക്ടോബര്‍ 27 വരെ ഗ്രാമപഞ്ചായത്ത് തലത്തില്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം (നാലാം ഘട്ടം) നടക്കുന്ന സാഹചര്യത്തിലാണ് മുന്‍പ് നിശ്ചയിച്ചിരുന്ന സെപ്റ്റംബര്‍ 30 എന്ന തീയതി ദീര്‍ഘിപ്പിച്ചത്.
ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങള്‍ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ ശേഷം സര്‍ട്ടിഫിക്കറ്റ് സഹിതം കെ- സ്മാര്‍ട്ട് പോര്‍ട്ടല്‍ വഴി ലൈസന്‍സിനായി അപേക്ഷിക്കുക.
ഇനിയുള്ള ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ലൈസന്‍സ് നേടാന്‍ ശ്രദ്ധിക്കണമെന്ന്
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04672235350
