ചെറുവത്തൂര്‍: കാലിക്കടവ് ദേ ശീയ പാതയില്‍ വച്ച് കാറില്‍ കടത്തുന്നതിനിടയില്‍ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരു വിദേശ പൗരന് കൂടി അറസ്റ്റില്‍. റിപ്പബ്ലിക് ഓഫ് കോട്ട് ഡിഐവറിയില് നി ന്നുള്ള ജീന്‍ പിയറി സെറി എന്ന സാമുവല്‍ ഓസ്സന് (36) ആണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി.
ജില്ലാ പോലീസ് മേധാവി പി. നിധിന് രാജിന്റെ മേല്‍നോ ട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉത്തര്‍ പ്രദേശില്‍ വച്ച് അതിസാഹസികമായി പിടികൂടിയത്. 2026 ആഗസ്റ്റ് 9ന് രാവിലെ 07.50 മണിക്കാണ് സം ഭവം. ചന്തേര സ്റ്റേഷന് സബ് ഇന്‍സ്പെക്ടറും സംഘവും ന ടത്തിയ പരിശോധനയില്‍ പെ രുമ്പാവൂര്‍ സ്വദേശികളായ അ ബ്ദുല്‍ സലാം, മുഹമ്മദ് ഹു സൈന്‍, അബ്ബാസ് എന്നിവ രില്‍ നിന്നായി ആകെ 139.29
ഗ്രാം എംഡിഎംഎ പിടികൂടി. ഇതില്‍ 39.96 ഗ്രാം, 39.97 ഗ്രാം. 20.15 ഗ്രാം എന്നിങ്ങനെയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. കെഎല്‍ 40 ഡബ്ല്യു 6051 നമ്പര്‍ കാറിലാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയത്. അന്വേഷണത്തില്‍ അന്താരാഷ്ട്ര ബന്ധമുള്ള വലിയ മയക്കുമരുന്ന് ശൃംഖലയാണ് പിന്നിലെന്ന് കണ്ടെത്തി. എറ ണാകുളം പെരുമ്പാവൂര്‍ അറക്കപ്പടി സ്വദേശി സൈനുല്‍ ആ ബിദീന്, കാസര്‍കോട് അമ്പലത്തറ പാറപ്പള്ളി സ്വദേശി മുഹ മ്മദ് സാബിര്‍, ഘാന സ്വദേശി വിക്ടര്‍ ഡിസാബ എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റി മാന്‍ഡില്‍ കഴിയവെ പരിചയ പ്പെട്ടതാണ് ഈ സംഘം രൂപി കരിക്കാന്‍ കാരണമായത്.
ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ വാട്സ്ആപ്പിലൂടെ ബന്ധം തുടര്‍ന്നു. കൊല്ലം കൊട്ടിയം ട്രാന്‍സിറ്റ് ഹോമില്‍ കഴിയവെ ഘാന സ്വദേശി വിക്ടര്‍ ഡിസാബ തന്റെ റിയല്‍മി ഫോണി
ലെ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ വഴി സൈനുല്‍ ആബിദീനുമായി മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ചര്‍ച്ച നടത്തി. വിക്ടറിന്റെ നിര്‍ദേശപ്രകാരം ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ഐവറികോസ്റ്റ് സ്വദേശി ജീന്‍ പിയറി സെറി എന്ന സാമുവല്‍ ഒസ്റ്റന് വഴിയാണ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചത്. മയക്കുമരു ന്നിന് പണം നല്കാന് മി സോറാം സ്വദേശിയുടെ പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടാണ് ഉപയോഗി ച്ചത്. സൈനുല്‍ ആബിദീന്‍ തന്റെ ഭാര്യയുടെ അക്കൗണ്ടില്‍ നി ന്നുംഓണ്ലൈനായും ഈ അ ക്കൗണ്ടിലേക്ക് പണം അയച്ചു. ഈ പണം നോയിഡയിലെ എ ടിഎമ്മുകളില്‍ നിന്ന് പിന്‍വലിച്ചാണ് മയക്കുമരുന്ന് ഇടപാട് ന ടത്തിയത്. മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കാന്‍ കാരി യര്‍മാരായി ബംഗളൂരുവില്‍ പ രിചയമുള്ള റുബിയ ബീഗം എന്ന റിയ ഖാനെയും അവരുടെ സുഹൃത്ത് ഉത്തര്‍പ്രദേശ് സ്വദേ ശി വിഷ്ണുകുമാറിനെയും മു ഹമ്മദ് സാബിര്‍ ഏര്‍പ്പാടാക്കി.
ഇവര്‍ ബംഗളൂരുവില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും കൃത്യമാ യ ഇടവേളകളില്‍ മയക്കുമരുന്ന് കേരളത്തിലെത്തിച്ചു. ഇതിനായി സൈനുല്‍ ആബിദീന്‍ വിഷ്ണു കുമാറിന്റെ അക്കൗണ്ടിലേക്ക് ല ക്ഷക്കണക്കിന് രൂപ കൈമാറി യതായും അന്വേഷണത്തില്‍ തെ ളിഞ്ഞു. 2026 ആഗസ്റ്റ് 4ന് സൈനുല്‍ ആബിദീന്‍ കൊണ്ടുവന്ന മയക്കുമരുന്നില്‍ നിന്ന് 140 ഗ്രാമോളം എംഡിഎംഎ കാസര് കോട് ജില്ലയിലേക്ക് വില്‍പ്പന യ്ക്കായി എത്തിക്കാന്‍ തന്റെ നാട്ടുകാരായ അബ്ദുല്‍ സലാം, മുഹമ്മദ് ഹുസൈന്, അബ്ബാ സ് എന്നിവരെ ഏല്‍പ്പിക്കുക യായിരുന്നു. ഇത് നിരോധിത മയക്കുമരുന്നാണെന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇവര്‍ ക ടത്തിയതെന്നും പോലീസ് പറഞ്ഞു.
ഡിവൈഎസ്പി അനില്കു മാര്‍, ഇന്‍സ്പെക്ടര്‍മാരായ പ്ര ശാന്ത്, റൗഫ്, എസ്ഐ ദി വാകരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍, സനീഷ്, ഷൈജ സു രേഷ്, ജ്യോതിഷ് ഗിരീഷ്, സി വില്‍ പോലീസ് ഓഫീസര്മാ രായ രാഹുല്‍, നിഖില്‍, ജയേ ഷ്, എഎസ്ഐമാരായ രമേ ശന്, അശോക് കുമാര്‍, പ്രസാ ദ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
