റബീഹ് ക്യാമ്പയിന്‍ ഉല്‍ഘാടനവും ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും മൗലിദ് സദസ്സും സംഘടിപ്പിച്ചു

നീലേശ്വരം : സുന്നി യുവജന സംഘം നീലേശ്വരം മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബീഹ് -26 ക്യാമ്പയിന്‍ ഉല്‍ഘാടനവും മൗലിദ് സദസ്സും സമസ്ത ജനറല്‍ സെക്രട്ടറിയായിരുന്ന പ്രൊഫസര്‍ കെ അലിക്കുട്ടി മുസ്ലിയാര്‍ അനുസ്മരണവും കോട്ടപ്പുറം നൂറുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് സംഘടിപ്പിച്ചു
SYS ജില്ലാ സെക്രട്ടറി അബ്ദുല്‍ സമദ് ഹാജി നിടുംകണ്ട ഉല്‍ഘാടനം ചെയ്തു
മുന്‍സിപ്പല്‍ പ്രസിഡന്റ് കെ പി കമാല്‍ ഹാജി അദ്യക്ഷത വഹിച്ചു
മുന്‍സിപ്പല്‍ സെക്രട്ടറി ഫുആദ് ഹാജി ഓര്‍ച്ച ആമുഖ ഭാഷണം നടത്തി
ആനച്ചാല്‍ മുദരീസ് അഹ്‌മദ് സഈദ് ഫാളിലി റബീഹ് സന്ദേശവും
SYS മേഖലാ സെക്രട്ടറി മുഹമ്മദ് അലി മൗലവി കോട്ടപ്പുറം ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും നടത്തി
ഫെബ്രുവരിയില്‍ കാസറഗോഡ് വെച്ച് നടന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ മികച്ച സംഘാടകനായി പ്രവര്‍ത്തിച്ച് നീലേശ്വരത്തിന്റെ അഭിമാനമായി മാറിയ അബ്ദുല്‍ സമദ് ഹാജി നിടുംകണ്ടയെ പരിപാടിയില്‍ വെച്ച് സയ്യിദ് ഹാഷിം ജമലുല്ലൈലി പടന്നക്കാട് ഉപഹാരം നല്‍കി അനുമോദിച്ചു
സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ദതിക്ക് ഐഖ്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍സിപ്പല്‍ കമ്മിറ്റി തയ്യാറാക്കിയ ലഘു ലേഖ കോട്ടപ്പുറം ജമാഅത്ത് സെക്രട്ടറി പി ഇസ്മായില്‍ ഹാജി പ്രസിഡന്റ് ഇ എം കുട്ടി ഹാജിക്ക് നല്‍കി വിതരണോത്ഘാടനം നിര്‍വഹിച്ചു
സയ്യിദ് ഹാഷിം തങ്ങള്‍ പടന്നക്കാട് സമാപന ദുആയിന്ന് നേതൃത്വം നല്‍കി
ഇടത്തറ മുദരീസ് ഫവാസ് നിസാമി കളനാട്
സുലൈമാന്‍ മൗലവി
യൂനുസ് ഹസനി
അഹ്‌മദ് ഹാജി കടിഞ്ഞിമൂല
സുബൈര്‍ ഹാജി നീലേശ്വരം
ഹൈദര്‍ ചിറപ്പുറം
ലത്തീഫ് വിഖായ
ഗഫൂര്‍ ഹാജി
അസീസ് ഹാജി
മഹ്‌മൂദ് ഹാജി പേരോല്‍
തുടങ്ങിയവര്‍ സംബന്ധിച്ചു

 

error: Content is protected !!