അക്ഷര സമ്മാനം നല്‍കി പുസ്തക വ്യാപാരികള്‍: ബുക്ക് ഷോപ്പ് ഓണേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് രതീഷ് പുതിയപുരയില്‍ ഉത്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :പുസ്തക വ്യാപാരികളുടെ സംഘടനയായ ബുക്ക് ഷോപ്പ് ഓണേഴ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലൈബ്രറികള്‍ക്ക് ‘അക്ഷര സമ്മാനം’പദ്ധതിയില്‍ പുസ്തകകങ്ങള്‍ നല്‍കി.നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെര്‍മിനലില്‍ വെളിച്ചം സായാഹ്ന ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ബുക്ക് ഷോപ്പ് ഓണേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് രതീഷ് പുതിയപുരയില്‍ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജീവന്‍. ഇ, ജില്ലാ സെക്രട്ടറി രഞ്ജിത്ത്, എസ്. എന്‍. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രാജേഷ് നിത്യ, എന്നിവര്‍ പങ്കെടുത്തു. സാമൂഹ്യ പ്രവര്‍ത്തകയും, ലൈബ്രറിയുടെ ചുമതലയുള്ള ഫറീന കോട്ടപ്പുറം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
കാസര്‍കോട് കെ എസ്. ആര്‍. ടി. സി. ഡിപ്പോയിലെ ‘പുസ്തകകൂട് ‘ലൈബ്രറിയില്‍ സംസ്ഥാന കമ്മിറ്റി അംഗം അബ്ദുള്‍ സമദ്, ജില്ലാ സെക്രട്ടറി നരേന്ദ്രന്‍ മയൂര എന്നിവരുടെ നേതൃത്വത്തില്‍ പുസ്തകം നല്‍കി.

 

error: Content is protected !!