ഡോ. അലീമത്ത് നഫീനയ്ക്ക് പി.ജി. പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം

കാഞ്ഞങ്ങാട്: പി.ജി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ഡോ. അലീമത്ത് നഫീന നാടിന്റെ അഭിമാനമായി മാറി. ഷിമോഗ സുബയ്യ മെഡിക്കല്‍ കോളേജില്‍ നിന്ന് പള്‍മണോളജി വിഭാഗത്തിലാണ് ഡോ. അലീമത്ത് നഫീന ഉന്നത വിജയം നേടിയത്. മംഗളൂരു കെ.എസ്. ഹെഗ്‌ഡെ മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ദുബായിലായിരുന്നു. മെഡിക്കല്‍ പഠനത്തോടൊപ്പം സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും സജീവമായ ഡോ. അലീമത്ത് നഫീന ‘യൂത്ത് വോയിസ് വുമണ്‍സ് വിംഗിന്റെ’ സജീവ അംഗം കൂടിയാണ്. കാഞ്ഞങ്ങാട്ടെ പ്രമുഖ സ്ഥാപനമായ പാരീസ് കൂള്‍ബാര്‍ ഉടമ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകള്‍ സുമയ്യയുടെയും, കോട്ടക്കുളത്ത് അന്തുമാഹി ഹാജിയുടെ മകന്‍ അബ്ദുള്ളയുടെയും മകളാണ് ഡോ. അലീമത്ത് നഫീന. പ്രമുഖ ദുബായ് പ്രവാസി അബ്ദുറഹ്‌മാന്‍ നാഷിഫിന്റെ സഹോദരി കൂടിയാണ്. ഉന്നത വിജയം നേടിയ ഡോ. അലീമത്ത് നഫീനയ്ക്ക് സമൂഹത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.

 

error: Content is protected !!