വനമഹോത്സവം: ജി.എല്‍.പി എസ് വാഴക്കോട് പരിസ്ഥിതി ക്ലബ് കുട്ടികള്‍ ചേര്‍ന്നുള്ള വനമഹോത്സവത്തിന് തുടക്കം കുറിച്ചു

കോട്ടപ്പാറ : കേരള വനം വന്യജീവി സാമൂഹിക വനവത്കരണ വിഭാഗവും ജി.എല്‍.പി എസ് വാഴക്കോട് പരിസ്ഥിതി ക്ലബ് കുട്ടികളും ചേര്‍ന്നുള്ള വനവത്കരണത്തിന് വനമഹോത്സവം തുടക്കം കുറിച്ചു. സ്‌കൂള്‍ പരിസരത്ത് നടന്ന പരിപാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ പി ജില്‍ജിത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കുട്ടിവനത്തില്‍ കുട്ടികളും ഫോറസ്‌റ് പ്രതിനിധികളും രക്ഷിതാക്കളും അധ്യാപകരും മരത്തൈകള്‍ നട്ടു. എന്റെ വീട് എന്റെ മരം എന്ന തനത് പ്രവര്‍ത്തനത്തിനുമാണ് തുടക്കം കുറിച്ചത്. ഓരോ കൂട്ടിക്കും മൂന്ന് മരത്തെകള്‍ വീതം വിതരണം ചെയ്തു. പ്രധാനധ്യാപിക രാധാമണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.സി.യശോദ
,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബി.രഞ്ജിത്ത്,ഫോറസ്റ്റ് ഡ്രൈവര്‍ ലിജോ സെബാസ്റ്റിയന്‍,പി.ടി.എ പ്രസിഡന്റ്
കെ.പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ബി. നിഷാന്ത് മാസ്റ്റര്‍ സ്വാഗതവും എം പി സുലേഖ നന്ദിയും പറഞ്ഞു.

 

error: Content is protected !!