മൊടഗ്രാമം ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ പുത്തരി ഉല്‍സവം ഡിസംബര്‍ 2, 3 തിയ്യതികളില്‍; ആഘോഷ കമ്മിറ്റി രൂപീകരണ യോഗവുംആദ്യ സംഭാവന സ്വീകരിക്കല്‍ ചടങ്ങും നടന്നു

മൂന്നാം മൈല്‍ :മൊടഗ്രാമം ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ പുത്തരി ഉല്‍സവം ഡിസംബര്‍ 2, 3 തിയ്യതികളില്‍ നടക്കും. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ക്ഷേത്ര തന്ത്രി ഐ. കെ. കൃഷ്ണദാസ് വാഴുന്നോര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്ര നിര്‍വഹണ സമിതി പ്രസിഡന്റ് രാമകൃഷ്ണന്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പ്രോംരാജ് കാലിക്കടവ് ഉത്സവാഘോഷ കമ്മിറ്റി പാനല്‍ അവതരിച്ചു. സെക്രട്ടറി വി.രവി സ്വാഗതം പറഞ്ഞു.
ആഘോഷ കമ്മിറ്റി ഭാരവാഹികളായി കെ.വിജയന്‍ മുളവന്നൂര്‍ (ചെയര്‍മാര്‍), രാമചന്ദ്രന്‍ വടക്കെവളപ്പില്‍
( ജനറല്‍ കണ്‍വീനര്‍), എ. വി.നാരായണന്‍ പുതങ്ങാനം (ട്രഷറര്‍) തുടങ്ങി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ആദ്യ ഫണ്ട് രാഘവന്‍ അമ്പലത്തറ ക്ഷേത്ര സന്നിധിയില്‍ വെച്ച് ആഘോഷ കമ്മിറ്റി ചെയര്‍മാന് കൈമാറി.

 

error: Content is protected !!