മോനാച്ച :കഥയും കവിതയും പാട്ടും നിറഞ്ഞ സാംസ്ക്കാരിക സായാഹ്നം ഒരുക്കി പുരോഗമനകലാസാഹിത്യ സംഘം പ്രവര്‍ത്തകര്‍. പുരോഗമന കലാസാഹിത്യസംഘം മോനാച്ച യൂനിറ്റിന്റെ നേതൃത്വത്തില്‍ സംഘം പ്രവര്ത്തകന് പി.വി നാരായണന്റെ വീട്ടുമുറ്റത്താണ് സാംസ്ക്കാരിക സംഗമം നടന്നത്. പ്രദേശത്തെ കലാകാരന്മാരും എഴുത്തുകാരും സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തി.സംഘം ഏരിയ പ്രസിഡണ്ട് പി.വി സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ശ്രീമാ വിജേഷ് അധ്യക്ഷത വഹിച്ചു . യൂണിറ്റ് സെക്രട്ടറി പി. ഉണ്ണികൃഷ്ണന് സ്വാഗതം പറഞ്ഞു. പ്രശസ്ത സിനിമ താരം തമ്പായി അമ്മ മുഖ്യാതിഥി യായിരുന്നു.
അപര്‍ണ ശിവചന്ദ്രന്, നളിനി പി, കുമാരന് പി വി , ഗോപാലകൃഷ്ണന് പി, സന്തോഷ് മോനാച്ച , പ്രമോദ് പണിക്കര്‍, ഇ വി വിജയന് എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ കെ എം സുധാകരന് മാസ്റ്റര്‍ ജില്ലാ കമ്മിറ്റി അംഗം പി ഗംഗാധരന് മാസ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റായി സി സുരേശനേയും സെക്രട്ടറിയായി പി.വി കുമാരനെയും തിരഞ്ഞെടുത്തു.
