‘പരസ്പരം’ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു; താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുനില്‍ പട്ടേന ഉദ്ഘാടനം ചെയ്തു

അമ്പലത്തറ: കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ ‘പരസ്പരം’ ഗ്രന്ഥശാല പ്രവര്‍ത്തകസമിതി യോഗം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുനില്‍ പട്ടേന ഉദ്ഘാടനം ചെയ്തു. എന്‍ കരുണാകരന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഗോപി മുളവന്നൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ഗംഗാധരന്‍, എം അനില്‍കുമാര്‍, ടി രാജേഷ് കുമാര്‍, ജയ എം വി, കെ മാധവി, സരിജ ബാബു, പി വി ജയരാജ്, രാജന്‍ പി ചെറുവലം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വായനശാലയുടെ പ്രഥമ അംഗം വി.ഗോപാലനെ ആദരിച്ചു. ലൈബ്രേറിയന്‍ ബി ശ്രീലക്ഷ്മി നന്ദി പറഞ്ഞു.

 

error: Content is protected !!