മുന്‍ വിരോധം: വ്യാപാര സ്ഥാപനത്തിന് തീവെച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍

രാജപുരം: മുന്‍വിരോധത്തിന്റെ പേരില്‍ വ്യാപാര സ്ഥാപനത്തിന് തീവെച്ച കേസിലെ പ്രതികളെ ഹോസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു. അമ്പലത്തറ മൂന്നാംമയില്‍ സ്വദേശി അബൂബക്കര്‍ മുഹമ്മദ് (42), പാണത്തൂര്‍അരിപ്പ റോഡ് അരി പ്രോടില്‍ താമസിക്കുന്ന കൊട്ടിയൂര്‍ ചുങ്കക്കുന്ന് സ്വദേശി ശാലോം മോന്‍ കെ ജോസഫ് (30) എന്നിവരാണ്
റിമാന്റിലായത്. കള്ളാര്‍ ഒക്ലാവിലെ പുഞ്ചകര വീട്ടില്‍ കുഞ്ഞഹമദിന്റെ ഫര്‍ണീച്ചര്‍ സ്ഥാപനത്തിനാണ്
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പ്രതികള്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടത്. സമീപവാസികളാണ് തീ കത്തുന്നത് കണ്ടത്. ഉടനെ നാട്ടുകാരെയും പോലീസിനേയും വിവരമറിച്ചു. സംഭവ സ്ഥലത്ത് ഒരു കാര്‍ നേരെ നിര്‍ത്തിയിട്ടതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജപുരം പോലീസ് നടത്തിയ അന്വേഷണത്തില്‍ രാജപുരത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മരവില്‍പ്പനയുമായി കുഞ്ഞഹമ്മദും
ഒന്നാം പ്രതിയായ അബുബക്കര്‍ മുഹമ്മദുമായി പ്രശ്‌നങ്ങള്‍ഉള്ളതായി പറയപ്പെടുന്നു. വിരോധമാണ് തീവെപ്പിലേക്ക് കലാശിച്ചത്. സംഭവത്തില്‍ 10 ലക്ഷം രൂപയുടെ നാശ നഷ്ടം സംഭവിച്ചിരുന്നു.

 

error: Content is protected !!