കാഞ്ഞങ്ങാട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാറിന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്
ഡി.വൈ.എഫ്.ഐ- എസ്എഫ്ഐ കാഞ്ഞങ്ങാട് സംഘടിപ്പിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച് സംസ്ഥാന ജോ. സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി പി. കെ. മഞ്ജിഷ അധ്യക്ഷത വഹിച്ചു., ഡി. വൈ. എഫ്. ജില്ലാ കമ്മിറ്റി അംഗങ്ങളായ യതീഷ് വാരിക്കാട്ട്, , ഡോ.എ. ആര്.ആര്യ , ഋഷിത. സി.പവിത്രന്,ഡോ.സിദ്ധാര്‍ഥ് രവീന്ദ്രന്, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. ആദിത്യന് , എം . അനുരാഗ് , കെ പി . രേവതി,ബ്ലോക്ക് ട്രഷറര്‍ ദീപുരാജ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു.
