കാഞ്ഞങ്ങാട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക, അപ്രഖ്യാപിത അടിയന്തിരാവസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും എഐഡിഡബ്ല്യുഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രകടനം നടത്തി. പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നിന്നാരംഭിച്ച പ്രകടനം കോട്ടച്ചേരി പെട്രോള്‍ പമ്പ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ സംസാരിച്ചു.
ടി കെ ചന്ദ്രമ്മ, സുനു ഗംഗാധരന്‍, പി പി പ്രസന്ന, വിധുബാല, കെ സുജാത, കെ വി സുജാത എന്നിവര്‍ നേതൃത്വം നല്‍കി.
