ജി എച്ച് എസ് പള്ളിക്കരയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ യുവജന ക്യാമ്പയിന്‍ സംഘടിപ്പിച്ചു

പള്ളിക്കര : ജി എച്ച് എസ് എസ് പള്ളിക്കരയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും താലൂക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും സംയുക്ത അഭ്യമുഖ്യത്തില്‍ ”ഡ്രഗ് ഫ്രീ ഇന്ത്യ”ലഹരി വിരുദ്ധ യുവജന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ആന്റ് വിമുക്തി മെന്റര്‍ ചാര്‍ലെസ് ജോസ് പരിപാടിയില്‍ ക്ലാസ് എടുത്തു. പി ടി എ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ടി എം ഷേണുക, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ ആര്‍ അനിത, സീനിയര്‍ അസിസ്റ്റന്റ് സുലേഖ, സ്റ്റാഫ് സെക്രട്ടറി കെ സുജയ, ഗോപിക എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!