എണ്ണപ്പാറ: തായന്നൂര്‍ ഗോത്രബന്ധു വികസന സമിതി സംഘടിപ്പിച്ച ഊരുത്സവം എണ്ണപ്പാറ ഡോ. ബി.ആര്‍. അംബേദ്കര്‍ നഗറില്‍ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു.
മത്സരാധിഷ്ഠിതമായ ഇന്നത്തെ ലോകത്ത് പരമ്പരാഗത മൂല്യങ്ങളും അറിവുകളും ആചാരാനുഷ്ഠാനങ്ങളും കൈവിടാതെ, കാലത്തിനൊത്ത മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ഗോത്രയുവത മുന്നേറണമെന്ന് കളക്ടര്‍ പറഞ്ഞു.
സംഘാടക സമിതി കണ്‍വീനര്‍ ഇ.വി. രാമന്‍ അധ്യക്ഷത വഹിച്ചു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ഷാരോണ്‍ വാസ്, പ്രോഗ്രാം ഓഫീസര്‍ ഐ.സി. ഷാജി, സതീന്ദ്രന്‍ ചീരോല്‍, ഡോ. സി. ശശികുമാര്‍, ഷിനു സുകുമാരന്‍, ജോളി ജോസഫ്, ടി.വി. അശ്വനി, സജിത ശ്രീകുമാര്‍, എന്‍. രാജന്‍, ശ്രീജിത്ത് പറക്കളായി, കമലാക്ഷന്‍ കക്കോല്‍, രാഘവന്‍ അടുക്കം, ഡോ. കൃപേഷ്, ധന്യ വേങ്ങച്ചേരി, രാജീവന്‍ ചീരോല്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനതലത്തില്‍ ആദരം നേടിയ സര്‍ക്കാരിലെ ഉമ്പച്ചി അമ്മ, ചിത്രകാരനും ശില്‍പിയുമായ കെ.ആര്‍.സി. തായന്നൂര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ച തുമ്പക്കുന്ന് ഊരിലെ സി. അനുരാജ്, സോഷ്യല്‍ വെല്‍ഫെയര്‍ പ ജോലിയില്‍ പ്രവേശിച്ച പേരറിയയിലെ വിഷ്ണു, സംസ്ഥാന ഫുട്‌ബോള്‍ താരം കുറ്റിയടുക്കത്തെ അഖില ബാലന്‍ എന്നിവരെ ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
തുടര്‍ന്ന് ഊരുനിവാസികളും നാട്ടുകാരും അവതരിപ്പിച്ച കലാപരിപാടികളും ഒരുണര്‍വ് ഫോക്ക് മെഗാ ഷോയും അരങ്ങേറി.
