ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണിന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മറ്റി സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലമിപ്പള്ളിനഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിന് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് രത്നാകരന്‍ പ്ലാത്തടം അധ്യക്ഷനായി, ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിനെ ഉപഹാരം നല്‍കി. വി.കെ. രവീന്ദ്രന്‍ , കെ. സുകുമാരന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.ഗംഗാധരന്‍ സ്വാഗതവും, ജോ. സെക്രട്ടറി വൈ എം സി . ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!