ചീമേനി: തുറന്ന ജയിലിലെ തടവുകാരനില്‍ നിന്നും ഒരു സ്മാര്‍ട്ട്‌ഫോണും രണ്ടു സിം കാര്‍ഡും പരിശോധനയില്‍ജയില്‍ അധികൃതര്‍ പിടികൂടി. ജയിലിലെ ഡി. ബാരക്കിലെ തടവുകാരന്‍ ബാലന്റെ മകന്‍ രഖിലില്‍ നിന്നാണ് സ്മാര്‍ട്ടു ഫോണും രണ്ട് സിംകാര്‍ഡും പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.20 മണിക്കാണ് സംഭവം. തുടര്‍ന്ന് ചീമേനിതുറന്ന ജയില്‍ സൂപ്രണ്ട് അന്‍സാര്‍ ചീമേനി പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
