ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 24 മുതല്‍ 28 വരെ പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍; സംഘാടകസമിതി രൂപീകരണ യോഗം കെ.നീ ലകണ്ഠന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

പെരിയ: നവംബര്‍ 24 മുതല്‍ 28 വരെ പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സംഘാടകസമിതി. രൂപീകരണ യോഗം നടന്നു. കെ.നീ ലകണ്ഠന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. ?ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുജാത, സി.ബാലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.സബിത , നാലാംവാതുക്കല്‍ ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ഇര്‍ഫാന ഇഖ്ബാല്‍, എം.മനു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി.റഫീഖ്, കാഞ്ഞങ്ങാട് ഡിഇഒ രാഹുല്‍രാജ്, പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എന്‍.ബിന്ദുമോള്‍, പിടിഎ പ്രസിഡന്റ് സത്യന്‍ മഠത്തില്‍ , പ്രധാനാധ്യപിക പി.സുമതി, അധ്യാപകന്‍ പി.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ?1001 അംഗ സംഘാടക സമിതിയുടെ ഭാഗമായി 16 സബ് കമ്മിറ്റികളും രൂപീകരിച്ചു. ?സംഘാടകസമിതി ഭാരവാഹികള്‍: കെ.നീലകണ്ഠന്‍ എംഎല്‍എ (ചെയര്‍മാന്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം (വര്‍ക്കിംഗ്‌ചെയര്‍മാന്‍), ഡിഡിഇ പി.വി.റഫീഖ് (ജനറല്‍കണ്‍വീനര്‍), ഡിഇഒ രാഹുല്‍രാജ് (ട്രഷറര്‍).

 

error: Content is protected !!