പനത്തടി: ചെറുപനത്തടി – പാണ്ട്യാലക്കാവ് റോഡില്‍ ചീര്‍മ്മ ഭഗവതി ക്ഷേത്രക്കാവിനോട് ചേര്‍ന്നുള്ള ഇറക്കത്തിലെ കള്‍വര്‍ട്ട് അപകടഭീഷണി ഉയര്‍ത്തുന്നു. റീ-ടാറിങ് നടത്തിയ റോഡില്‍ നിന്ന് കള്‍വര്‍ട്ടിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വലിയ വിടവാണ് ഉള്ളത്. ടാര്‍ ചെയ്ത ഭാഗം കഴിഞ്ഞാല്‍ പെട്ടെന്ന് താഴ്ചയിലേക്ക് വാഹനം വീഴുന്ന സ്ഥിതിയാണ്. അപകട മുന്നറിയിപ്പായി നാട്ടുകാര്‍ ഒരു ഇലക്ട്രിക് പോസ്റ്റിന്റെ കഷണം നാട്ടി വെച്ചതാണ് ഇപ്പോഴത്തെ ഏക ആശ്രയം.നവരാത്രി പൂജയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി വാഹനങ്ങള്‍ എത്തുന്ന റോഡായതിനാല്‍ അപകടസാധ്യത ഏറെയാണ്. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഏറെ ഭീഷണിയാണ് ഈ കള്‍വര്‍ട്ട്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
