ബളാല്‍ കല്ലന്‍ച്ചിറ ഉറൂസ് നാളെ മുതല്‍

വെള്ളരിക്കുണ്ട്: ബളാല്‍ കല്ലന്‍ച്ചിറ ഉറൂസ് 13 മുതല്‍ 17 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 8ന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എല്‍. കെ.ബഷീര്‍ പതാക ഉയര്‍ത്തും. രാത്രി 8 ന് മജിസുന്നൂര്‍, മത പ്രഭാഷണം. മുഹമ്മദ് ശെരീഫ് നേതൃത്വം നല്‍കും.14ന് അന്നദാനം, ജുമാ നിസ്‌കാര ശേഷം ഖത്തം ദുആ, സ്‌നേഹ സംഗമം. രാത്രി 8 ന് മുഹമ്മദ് ഇര്‍ഷാദിന്റെ മതപ്രഭാഷണം. 15ന് ഫൈസി ബത്തേരിയുടെ മതപ സംഗം, ശംസുല്‍ ഹുദ ദഫ് സം ഘം ആമത്തല അവതരിപ്പിക്കുന്ന മെഗാ ദഫ് മുട്ട് പ്രദര്‍ശനം. 16ന് രാത്രി 8 ന് ഡോ. ഉസ്താദ് കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ് രാവ്. തുടര്‍ന്ന് കല്ലന്‍ചിറ അന്‍വാറുല്‍ ഹുദാ മെഗാ ദഫ് സംഘം അവതരിപ്പിക്കുന്ന മെഗാ ദഫ് മുട്ട്. 11ന് സൈദരലി കോയ തങ്ങളുടെ നേതൃത്വത്തില്‍ കൂട്ടപ്രാര്‍ഥന. 17ന് ഉച്ചയ്ക്ക് മൗലീദ് പാരായണം കൂട്ടുപ്രാര്‍ത്ഥന അന്നദാ നം എന്നിവയോടെ ഉറൂസ്സമാപിക്കും.

error: Content is protected !!