പെരിയ : നാടന്‍ പശു സംരക്ഷണത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചു വരുന്ന ബേക്കല്‍ ഗോകുലം ഗോശാലയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ആയ ദുബായില്‍ നിന്നുള്ള ഖാലിദ് അല്‍ അമേരി സന്ദര്‍ശനം നടത്തി. 34 ലക്ഷത്തില്‍ പരം പേര് ഇന്‍സ്റ്റഗ്രാമില്‍ ഖാലിദിനെ ഫോളോ ചെയ്യുന്നു . സമകാലീന സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പൊതു മദ്ധ്യത്തില്‍ എത്തിക്കുകയും സാമൂഹിക നന്മക്കായി പൊതുപ്രവര്‍ത്തനവും നടത്തിവരുന്ന ഖാലിദ് അല്‍ അമേരി അവധിക്കാലം ആഘോഷിക്കാന്‍ ബേക്കല്‍ താജില്‍ വന്ന സമയത്താണ് ഗോശാല സന്ദര്‍ശിച്ചത്. നാടന്‍ പശു സംരക്ഷണത്തില്‍ ഗോകുലം ഗോശാല നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അത്യന്തം പ്രശംസനീയവും മാതൃകാപരവുമെന്ന് ഖാലിദ് അഭിപ്രായപ്പെട്ടു. തന്റെ സന്ദര്‍ശന വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അറിയിക്കുകയും ചെയ്തു. ഗോശാല സ്ഥാപക ഡോ: നാഗരത്ന ഹെബ്ബാര്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്കി.
