പത്താം വര്‍ഷവും വിജയകിരീടം ചൂടി ദേവനന്ദ

കാഞ്ഞങ്ങാട് : വനം വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല ചിത്ര രചനാമത്സരത്തില്‍ പത്താം വര്‍ഷവും വിജയകിരീടം ചൂടി ദേവനന്ദ. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. കുഞ്ഞുവിരലുകളില്‍ ബ്രഷും നിറവും ഒതുങ്ങുന്ന കാലം തൊട്ട്
ദേവനന്ദ വര്‍ണ്ണങ്ങളില്‍ വിസ്മയം തീര്‍ക്കുകയാണ്. ഒന്നാം ക്ലാസ് തൊട്ട് നിറങ്ങളുടെ കൂട്ടുകാരിയാണ് ദേവനന്ദ .
മറ്റു കൂട്ടുകാരോട് ഇഷ്ടപ്പെട്ട ചില പേരുകള്‍ ചോദിച്ചാല്‍ അവര്‍ മറുപുറം നോക്കാതെ
മണിയായി ഉത്തരം
പറയും.
മിനി പിസ്സ, ബര്‍ഗര്‍,ഫ്രൈസ്,വാഫിള്‍……
എന്നാല്‍ ദേവനന്ദയില്‍ നിന്ന്
നിങ്ങള്‍ അത്തരം മറുപടിയൊന്നും
പ്രതീക്ഷിക്കേണ്ട.
അവളുടെ ഉത്തരം ഇങ്ങനെയൊക്കെയാണ്…..
പെന്‍സില്‍,ഇറേസര്‍, ഡ്രോയിംഗ് പേപ്പര്‍, ബ്രഷ്, പാലറ്റ് ,വാട്ടര്‍ കളര്‍ ….. വരകളില്‍ മനോഹര വിസ്മയം
തീര്‍ക്കുന്ന ദേവനന്ദയില്‍ നിന്ന് ലഭിക്കുന്ന പേരുകള്‍ അവളുടെ ഇഷ്ടപ്പെട്ട കൂട്ടുകാരുടേതാണ്.
പകരക്കാരില്ലാത്ത ചിത്രകാരിയായി ഇന്ന് ദേവനന്ദ മാറാന്‍ ഇതൊക്കെ തന്നെയാണ് കാരണം.
?ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍, നാലാംക്ലാസ് വരെയുള്ള മുതിര്‍ന്ന കുട്ടികളോട് മത്സരിച്ച് പെന്‍സില്‍ ഡ്രോയിങ്ങില്‍ രണ്ടാംസ്ഥാനം നേടി ആരംഭിച്ച ജൈത്രയാത്ര ഇന്നും
തുടരുകയാണ്.
ഓരോ മത്സരങ്ങളില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും
മെമൊന്റോകളും ഉപഹാരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്
ദേവനന്ദയുടെ വീട്.
മത്സരങ്ങള്‍ നടക്കാതിരുന്ന, കോവിഡ് കാലത്തെ രണ്ടു വര്‍ഷമൊഴികെ, എല്ലാ വര്‍ഷങ്ങളിലും പെന്‍സില്‍ വരയിലും ജലഛായത്തിലും വിജയം ദേവനനന്ദയോടൊപ്പം ആയിരുന്നു . എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുമ്പോള്‍ പെന്‍സില്‍ ഡ്രോയിങ്ങില്‍ ജലച്ചായത്തിലും ഒന്നാം സ്ഥാനം ദേവനന്ദയ്ക്കായിരുന്നു.
?കഴിഞ്ഞവര്‍ഷം ജില്ലാ കലോത്സവത്തിന് പ്രൊമോ വീഡിയോ തയ്യാറാക്കി ഒന്നാംസ്ഥാനം നേടി. ചിത്രകാരന്‍ വിനോദ് അമ്പലത്തറയുടെ കീഴിലാണ് ചിത്ര രചനയില്‍ പരിശീലനം നേടിയത്.
?ഇത്തവണ കോളേജ് തലത്തിലുള്ള വിദ്യാര്‍ഥികളോടൊപ്പമായിരുന്നു ഹയര്‍സെക്കന്‍ഡറിയില്‍നിന്നുള്ള ദേവനന്ദയുടെ മത്സരം. സംസ്ഥാനത്തുടനീളം ഒരേ സമയത്ത് ഒരേ വിഷയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ജില്ലാ, ഉപജില്ലാ സ്‌കൂള്‍ മേളകളുടെ ലോഗോയും ദേവനന്ദയുടേതായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഈ വര്‍ഷത്തെ ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ മത്സരത്തില്‍ മുപ്പത്തിയേഴ്
രചനകളില്‍ നിന്നാണ് ദേവനന്ദ രൂപകല്പന ചെയ്ത ലോഗോ തെരഞ്ഞെടുത്തത്.
വര്‍ണങ്ങള്‍ കൈപ്പിടിയിലൊതുക്കുന്നതിലും വിവര സാങ്കേതിക വിദ്യ കൊണ്ട് അതിന് ദൃശ്യ ചാരുത നല്‍കുന്നതിലും ദേവനന്ദയുടെ കഴിവ് അത്ഭുതകരമാണ് .
കാഞ്ഞങ്ങാട്, കോഴിക്കോട് ആര്‍ട്ട്ഗാലറികളില്‍ കുട്ടികളുടെ പെയിന്റിങ് എക്‌സിബിഷനില്‍ ദേവനന്ദയുടെ ചിത്രങ്ങളും ഇടം നേടിയിരുന്നു.
പ്രദര്‍ശനം കണ്ട മുതിര്‍ന്ന ആര്‍ടിസ്റ്റുകളുടെ പ്രശംസയും പ്രോത്സാഹനവും
ദേവനന്ദ അവളുടെ നെഞ്ചില്‍ ചേര്‍ത്തുവെക്കുന്നു. ,

?അക്കാദമിക പഠനത്തിലും ഒന്നാമതായ ദേവനന്ദ ജില്ലാ-സംസ്ഥാന ക്വിസ് മത്സരങ്ങളിലും ഉന്നതവിജയം നേടിയിട്ടുണ്ട്. .2022 ല്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കെ സപര്യ സാംസ്‌കാരിക സമിതിയുടെ പ്രഥമ സംസ്ഥാനതല ചിത്ര പ്രതിഭാ പുരസ്‌കാരവും നേടിയിരുന്നു. കേരള സ്‌കൂള്‍ കലോത്സവങ്ങളിലും ശാസ് ത്രോത്സവങ്ങളിലും സ്‌കൂള്‍ തലം തൊട്ട് സംസ്ഥാന തലം വരെ പെന്‍സില്‍ ഫാബ്രിക്, ഓയില്‍,ജലഛായ മത്സരങ്ങളില്‍ ദേവനന്ദ വാങ്ങി കൂട്ടിയ സമ്മാനങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. . മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും എക്‌സിബിഷന്‍ ഒരുക്കുന്നതിനും ധാരാളം ക്ലാസുകള്‍ നഷ്ടപ്പെട്ടിട്ടും ട്യൂഷന്‍ പോലുമില്ലാതെ ദേവനന്ദയുടെ പ്ലസ് വണ്‍ റിസള്‍ട്ട് വന്നപ്പോള്‍ അധ്യാപകര്‍ പോലും അത്ഭുതപ്പെട്ടു. എല്ലാ വിഷയങ്ങളിലും ഫുള്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്ത നേട്ടത്തില്‍ സ്‌കൂള്‍ പി ടി എ ലെറ്റര്‍ ഒഫ് എക്‌സലന്‍സ് സാക്ഷ്യപത്രവും പുരസ്‌കാരവും നല്‍കി അനുമോദിക്കുകയുണ്ടായി.
പനയാല്‍ ഗവ. എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ ടി ബാബുവിന്റെയും തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ അധ്യാപികയും കവയിത്രിയുമായ കെ സുനിമോള്‍ ബളാലിന്റെയും മകളാണ്. കവയിത്രി കൂടിയായ സഹോദരി ആര്യനന്ദ ബയോ ടെക്‌നോളജി പിജി വിദ്യാര്‍ഥിനിയാണ് .

 

 

 

 

 

error: Content is protected !!