പെരിയ : പെരിയ നവോദയ വിദ്യാലയത്തില്‍ നടന്ന കേരള ക്ലസ്റ്റര്‍ നവോദയ വിദ്യാലയങ്ങള്‍ തമ്മിലുള്ള നൃത്ത, അഭിനയ കലാമത്സരങ്ങള്‍ സമാപിച്ചു. സമാപന സമ്മേളനം പുല്ലൂര്‍ – പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഡോ. സി.കെ. സബിത ഉദ്ഘാടനം ചെയ്തു.
വ്യക്തിഗത നൃത്ത ഇനങ്ങളില്‍ കൊല്ലം ജില്ലയും അഭിനയ മത്സരങ്ങളില്‍ കോട്ടയം നവോദയയും ഗോത്ര നൃത്ത വിഭാഗത്തില്‍ മലപ്പുറം നവോദയയും ക്ലാസിക്കല്‍ സംഘ നൃത്ത മത്സരങ്ങളില്‍ തൃശൂര്‍ നവോദയയും ചാമ്പ്യന്മാരായി. വിജയകളായവര് കോട്ടയം നവോദയയില്‍ വെച്ച് നടക്കുന്ന ഹൈദ്രബാദ് മേഖലാ കലാ ഉത്സവത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
സംഘ നൃത്തത്തിലും ഗോത്രനൃത്ത വിഭാഗത്തിലും രണ്ടാം സ്ഥാനം നേടിയ കാസര്‍കോട് നവോദയ വിദ്യാലയം മികച്ച പ്രകടനം നടത്തി.
നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍
ഡോ. കെ സജീവന് സുരേഷ് കുമാര്‍, കെ. വി രതീഷ്, ഡോ. പ്രജീഷ് എന്നിവര്‍ സംസാരിച്ചു.
