കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടറും പ്രസിഡന്റും ജി.എസ്.ടി.യു സംസ്ഥാന നേതാവുമായിരുന്ന ജേക്കബ് വര്‍ഗീസ് മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സദ്ഭാവന അധ്യാപക അവാര്‍ഡും സഹകാരിത സമ്മാന്‍ അവാര്‍ഡും ഒക്ടോബര്‍ 11 ന് വിതരണം ചെയ്യും.
ഉച്ചകഴിഞ്ഞ് 2.30 ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. നീലകണ്ഠന്‍ ആറാമത് സദ്ഭാവന അധ്യാപക അവാര്‍ഡ് (10001 രൂപ) വിതരണം ചെയ്യും. ചെര്‍ക്കള മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ദി ഡെഫ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ജോഷിമോന്‍ കെ.ടി ആണ് ജേതാവ്. 2024-ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ജോഷിമോന്‍, കാഞ്ഞങ്ങാട് ജീവോദയ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപകന്‍, പാലിയേറ്റീവ് സൊസൈറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
അഞ്ചാമത് സഹകാരിത സമ്മാന്‍ അവാര്‍ഡ് (10001 രൂപ) ഹോസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനാണ്. മികച്ച സാമ്പത്തിക അച്ചടക്കവും സേവനവും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ 77 പ്രാഥമിക ഗ്രാമവികസന ബാങ്കുകളില്‍ ഏറ്റവും മികച്ച ബാങ്കാണിത്. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ അവാര്‍ഡ് സമ്മാനിക്കും.
സൊസൈറ്റിയുടെ മുന്‍ ഡയറക്ടര്‍മാരും ത്രിതല പഞ്ചായത്ത് അംഗങ്ങളുമായ സി.കെ. വേണു, ലിസി എന്നിവര്‍ക്കുള്ള ഉപഹാരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ നല്‍കും.ജില്ലാ അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) സി. സുനില്‍കുമാര്‍ മുഖ്യാതിഥിയാകും. കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍ മുഖ്യപ്രഭാഷണം നടത്തും.
എഡ്യൂക്കേഷന്‍ എംപ്ലോയീസ് ട്രസ്റ്റ് ചെയര്‍മാന്‍ അലോഷ്യസ് ജോര്‍ജ് അധ്യക്ഷത വഹിക്കും. രക്ഷാധികാരി ടി.കെ. എവുജിന്‍ അനുസ്മരണ പ്രഭാഷണം നടത്തും. രക്ഷാധികാരി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി അവാര്‍ഡ് ജേതാക്കളെയും കെ.പി. മുരളീധരന്‍ മികച്ച സഹകരണ സ്ഥാപനത്തെയും പരിചയപ്പെടുത്തും.
കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി. ചന്ദ്രശേഖരന്‍, ട്രസ്റ്റ് കണ്‍വീനര്‍ ജോര്‍ജ്കുട്ടി ജോസഫ്, ട്രഷറര്‍ ജയന്‍ സി.ഇ തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്തസമ്മേളനത്തില്‍ അലോഷ്യസ് ജോര്‍ജ്, ജോര്‍ജ്കുട്ടി ജോസഫ്, ടി.കെ. എവുജിന്‍, കെ.പി. മുരളീധരന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ജയന്‍ സി.ഇ,
, ശ്രീകൃഷ്ണ അഗിത്തായ എന്നിവര്‍ പങ്കെടുത്തു.
