പള്ളിക്കര : ”ടീംമാകാം പുതുയുഗ സ്വപ്നങ്ങള്‍ക്കായി ‘ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ക്യാപ്ഷനുമായി ജി എച്ച് എസ് എസ് പള്ളിക്കരയില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. പ്രമുഖ എഴുത്തുകാരന് സുറാബ് മുഖ്യ പ്രഭാഷണം നടത്തി. പ്രിന്സിപാള് ടി എം ഷേണുക, ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് കെ വി ഷൈന, സീനിയര്‍ അസിസ്റ്റന്റ് സുലേഖ, മുന്‍ പിടിഎ പ്രസിഡന്റ് എം ബി ഷാനവാസ്, മദര്‍ പി ടി എ പ്രസിഡന്റ് വി പി രജനി, മദര്‍ പി ടി എ വൈസ് പ്രസിഡന്റ് താഹിറ എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ക്കും രക്ഷിതകള്‍ക്കും കരിയര്‍ ഗൈഡന്‍സ് കോര്‍ഡിനേറ്റര്‍ നിഷ ടീച്ചര്‍, സൗഹൃദ കോര്‍ഡിനേറ്റര്‍ സൈനുല്‍ ആബിദീന്‍ എന്നിവര്‍ ക്ലാസ് എടുത്തു.
ജി എച്ച് എസ് എസ് പള്ളിക്കരയില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടന്നു
