കാഞ്ഞങ്ങാട്:എല്‍. ഐ. സിയുടെ എഴുപതാം വാര്‍ഷികത്തിന്റെയും അതോടെ അനുബന്ധിച്ച് നടക്കുന്ന വാര്‍ഷിക വാരാചര ണത്തിന്റെയും കാഞ്ഞങ്ങാട് ബ്രാഞ്ച് നാല്പതാം വാര്‍ഷികത്തിന്റെയും ഭാഗമായി സ്‌നേഹ സംഗമം നടത്തി. സ്‌നേഹക്കൂട് എന്ന പേരില്‍ മേലങ്കോട്ട് ലയണ്‍സ് ഹാളില്‍ നടന്ന കുടുംബസംഗമത്തില്‍ വകുപ്പ് ജീവനക്കാരുടെയും, ഏജന്റ് മാരുടെയും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 400 ല്‍ പരം പേര്‍ പങ്കെടുത്തു. എല്‍. ഐ. സി. ബ്രാഞ്ച് മാനേജര്‍ എല്‍. എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എ. സി. നാരായണന്‍ അധ്യക്ഷനായി.രാജപുരം സാറ്റലൈറ്റ് ഓഫീസ് മാനേജര്‍ രാഹുല്‍ സതീഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രഞ്ജിനി, ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എം. ബിനീഷ്, മനീഷ്എബ്രഹാം, ടി. വി. ബാലകൃഷ്ണന്‍, എം. പ്രദീപ് കുമാര്‍, പി. വി. രാജേഷ്, എം. വി . കൃഷ്ണന്‍എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ. ചന്ദ്രന്‍ സ്വാഗതവും,ഷിന്‍സ് ജോര്‍ജ് നന്ദിയും പറഞ്ഞു. തിരുവാതിര, ഒപ്പന, സംഘഗാനം, സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും നടന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്‍കി.
