കാലിച്ചാമരം – പരപ്പ റോഡ് മെക്കാഡം ചെയ്യണം:ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു കാലിച്ചാമരം യൂണിറ്റ്; സി ഐ ടി യു നീലേശ്വരം ഏരിയാ ക്കമ്മറ്റിയംഗം പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു

കരിന്തളം: കാലിച്ചാമരം -ബിരിക്കുളം – പരപ്പ റോഡ് മെക്കാഡം ചെയ്യണമെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു കാലിച്ചാമരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കാലിച്ചാമരത്ത് നടന്ന സമ്മേളനം സി ഐ ടി യു നീലേശ്വരം ഏരിയാ ക്കമ്മറ്റിയംഗം പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു. കെ.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. ഒ.വി.രവീന്ദ്രന്‍ , കയനി മോഹനന്‍, കെ. പ്രിയേഷ്, കെ.ജനാര്‍ദ്ദനന്‍ , പി.വി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി. ലാലു സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍ : സി.ദിനേശന്‍ (പ്രസിഡണ്ട്),കെ.വി.രാജേന്ദ്രന്‍ (വൈസ് പ്രസിഡന്റ്), കെ.കുഞ്ഞികൃഷ്ണന്‍ (സെക്രട്ടറി) കെ.ഗിരീഷ് കുമാര്‍ (ജോയിന്റ് സെക്രട്ടറി).

 

error: Content is protected !!