‘ഗണപത് കലാ പുരസ്‌കാരം ‘ കാനായി കുഞ്ഞിരാമന് സമ്മാനിച്ചു

കാഞ്ഞങ്ങാട്: പ്രശസ്തചിത്രകാരനും ശില്‍പിയും പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്‌കൂളിലെ ചിത്രകലാധ്യാപകനുമായിരുന്ന ആര്‍ട്ടിസ്റ്റ് പ ഗണപതിയുടെ ഓര്‍മ്മക്കായി ശിഷ്യരുടെ കലാ കൂട്ടായ്മയായ ഗണപത് ഏര്‍പ്പെടുത്തിയ ‘ഗണപത് കലാ പുരസ്‌കാരം ‘ പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന് സമ്മാനിച്ചു. കേരളീയ ശില്‍പകലയ്ക്ക് കാനായി കുഞ്ഞിരാമന്‍ നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 10000രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
പാലക്കാട് തൃശൂര്‍ മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചിത്രകലാ കൂട്ടായ്മയാണ് ഗണപതി മാസ്റ്റര്‍ സ്ഥാപിച്ച ‘ ഗണപത് ‘ . ക്യാമ്പുകള്‍, പ്രദര്‍ശനങ്ങള്‍, ഡമോണ്‍സ്‌ട്രേഷന്‍ ക്ലാസുകള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ സ്ഥിരമായി നടത്തിവരുന്നു. ഗണപതി മാസ്റ്ററുടെ മരണശേഷം ശിഷ്യര്‍ സംഘടനയുടെ പേരില്‍ എല്ലാ വര്‍ഷവും ചിത്ര- ശില്‍പ കലാകാരമാര്‍ക്ക് പുരസ്‌കാരം നല്‍കി വരുന്നുണ്ട്. ഗണപതിന്റെ നാലാമത്തെ പുരസ്‌കാരമാണ് കാനായിക്ക് നല്‍കിയത്. കാഞ്ഞങ്ങാടിനടുത്ത അതിയാമ്പൂരിലെ കാനായിയുടെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭാ അധ്യക്ഷന്‍ വിവി രമേശന്‍ പുരസ്‌കാരം സമ്മാനിച്ചു. ഗണപത് പ്രസിഡന്റ് രേവതി വേണു അധ്യക്ഷത വഹിച്ചു. വേണു പാലൂര്‍ ആമുഖഭാഷണം നടത്തി. പി. സുധാകരന്‍, ഡോ.കെ.യു. കൃഷ്ണകുമാര്‍, ആര്‍ട്ടിസ്റ്റ് മോഹനചന്ദ്രന്‍ , കെ. ആര്‍. സി. തായന്നൂര്‍, കെ.പി. അനിത കുമാരി, മൊയ്തീന്‍ കുട്ടി പെരുമണ്ണൂര്‍, സുധില്‍ കുമാര്‍, ബഷീര്‍ തൃത്താല, സുരേന്ദ്ര കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പല്ലവ നാരായണന്‍ സ്വാഗതവും ശശി കോതച്ചിറ നന്ദിയും പറഞ്ഞു.

 

error: Content is protected !!