കരിന്തളം: തിങ്കളാഴ്ച്ച രാത്രി 8 മണിക്ക് വീശിയടിച്ച കാറ്റിലും മഴയിലും വീട് തകര്‍ന്ന് 90 കാരിക്ക് പരിക്ക്. കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലെ നാന്തിയടുത്താണ് സംഭവം. ആഞ്ഞടിച്ച കാറ്റില്‍ വീടും റബ്ബര്‍ മരങ്ങളും നിരവധി. മറ്റ് വരങ്ങളും കടപുഴകി. നാന്തിയടുക്കത്തെ കെ.ജാനകിയുടെ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകുകയായിരുന്നു. ഓട് ദേഹത്ത് വീണ് ജാനകിയുടെ അമ്മ കെ മാണിക്ക് (90) പരിക്കേറ്റു. അത്ഭുതകരമായാണ് വീട്ടിലുള്ളവരെല്ലാം രക്ഷപ്പെട്ടത്. നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം.രാജന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പാറക്കോല്‍ രാജന്, പഞ്ചായത്തംഗം എന്‍ രമണന്
എന്നിവര്‍ സന്ദര്‍ശിച്ചു.
