ദുബായ്: പെരിയ സൗഹൃദ വേദിയുടെ 2025-26 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജൂണ്‍ 21-ന് ദുബായ് അല്‍ ഖുസൈസിലെ സ്പോര്‍ട്സ് സ്റ്റാര്‍ റെസ്റ്റോറന്റില്‍ വെച്ച് വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. സംഘടനയുടെ ജനറല്‍ സെക്രട്ടറി ദിവ്യ കുട്ടികൃഷ്ണന് സ്വാഗതം ആശംസിച്ച യോഗത്തില്‍ പ്രസിഡന്റ് മുരളി ആയമ്പാറ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രഥമ പ്രസിഡന്റ് പ്രമോദ് പെരിയ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ രക്ഷാധികാരി സുരേന്ദ്രന് കെ.ആര്, മുന്‍ രക്ഷാധികാരി ബാലകൃഷ്ണന് മാരങ്കാവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ദിവ്യ കുട്ടികൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അഖിലേഷ് മാരങ്കാവ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷം അവ ജനറല്‍ ബോഡി ഏകകണ്ഠമായി അംഗീകരിച്ചു. തുടര്‍ന്ന് നിലവിലെ കമ്മിറ്റി പിരിച്ചുവിടുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
ടി.വി.സുരേഷ്കുമാര്‍ പ്രിസൈഡിങ് ഓഫീസറായുള്ള തിരഞ്ഞെടുപ്പ് നടപടികളിലൂടെ 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഹരീഷ് മേപ്പാടിനെ പ്രസിഡന്റായും, ഹരീഷ് പെരിയയെ ജനറല്‍ സെക്രട്ടറിയായും, ഹരിപ്രസാദ് പുല്ലായിക്കൊടിയെ ട്രഷററായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: രമേശ് പെരിയ(രക്ഷാധികാരി), പ്രകാശ് നിടുവോട്ട്(വൈസ് പ്രസിഡന്റ്) ,ദിവ്യ കുട്ടികൃഷ്ണന്(ജോയിന്റ് സെക്രട്ടറി),അനില്‍ എരോല്‍ (ജോയിന്റ് ട്രഷറര്‍) , കുട്ടികൃഷ്ണന് (ആര്‍ട്സ് കണ്‍വീനര്‍), അനൂപ് കൃഷ്ണന്(സ്പോര്‍ട്സ് കണ്‍വീനര്‍), ജയകുമാര്‍ പെരിയ (ചാരിറ്റി കണ്‍വീനര്‍), അനുരാജ് കാമലോന്‍ (മീഡിയ കോര്‍ഡിനേറ്റര്‍) ദീപ ജയകുമാര്‍(വനിതാ കണ്‍വീനര്‍), സതീഷ്ണ ഭരത്(വനിതാ ജോയിന്റ് കണ്‍വീനര്‍)
യോഗത്തില്‍ സംസാരിച്ച ഭാരവാഹികള്‍, സംഘടനയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിനും അംഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്ന പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചു. കൂടാതെ, വരുന്ന വര്‍ഷം സംഘടനയുടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് വര്‍ഷം മുഴുവന്‍ നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളും ജീവകാരുണ്യ പദ്ധതികളും കുടുംബസംഗമങ്ങളും കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കമ്മിറ്റി നേതൃത്വം നല്‍കുമെന്നും വ്യക്തമാക്കി.
പ്രവാസ ജീവിതത്തിനിടയിലും സ്വന്തം നാടിന്റെ പാരമ്പര്യവും സംസ്കാരവും സൗഹൃദബന്ധങ്ങളും തലമുറകളിലേക്ക് പകര്‍ന്നു നല്‍കിക്കൊണ്ട് ഇരുപത്തിനാലു വര്‍ഷമായി മുന്നേറുന്ന പെരിയ സൗഹൃദ വേദി, സില്‍വര്‍ ജൂബിലി വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ശക്തമായ സാമൂഹിക-സാംസ്കാരിക ഇടപെടലുകള്‍ക്ക് വേദിയൊരുക്കുകയാണ്. പെരിയയുടെ പാരമ്പര്യവും സൗഹൃദത്തിന്റെ ഊഷ്മളതയും കൂട്ടായ്മയുടെ കരുത്തും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ദൃഢനിശ്ചയത്തോടെയാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്. സംഘടനയുടെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ പ്രവാസ ലോകത്ത് ശ്രദ്ധേയമായ ഒരു ആഘോഷവേദിയാക്കി മാറ്റാനുള്ള ഒരുക്കങ്ങളോടെയാണ് പുതിയ ഭാരവാഹികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
