കാഞ്ഞങ്ങാട്: കോട്ടപ്പാറ വാഴക്കോട് ശിവജി നഗറിലെ കെ.പുഷ്പക്കും രണ്ടു പെണ്‍കുട്ടികള്‍ക്കും
വിശ്വ സേവാഭാരതി കേരളം ‘തല ചായ്ക്കാന്‍ ഒരിടം’ പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മിച്ചു നല്‍കി. വീട്ടില്‍ നടന്ന ലളിതമായി നടന്ന ചടങ്ങില്‍ പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബലറാം താക്കോല്‍ കൈമാറി.
വിശ്വസേവാഭാരതി ചുരുങ്ങിയ കാലത്തിനുള്ളില്‍ നിര്‍മ്മിച്ചു നല്‍കുന്ന 91 ആം മാത് വീടിന്റെ താക്കോല്‍ദാനമാണ് നടന്നത്. അതിദാരിദ്രം ഇല്ലെന്നു പറയുന്ന കേരളത്തില്‍ തലചായ്ക്കാന്‍ ഒരു ഇടമില്ലാതെ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും കേരളത്തില്‍ ഉണ്ടെന്നും എല്ലാവരെയും ഭവനം ഉള്ളവരാക്കി മാറ്റാന്‍ നമ്മുക്ക് സാധിക്കണമെന്നും
ഉദ്ഘാടകന്‍ പറഞ്ഞു. സേവ് ചെയ്യാനുള്ള മനോഭാവം എല്ലാവരിലും വളര്‍ത്തിയെടുക്കാന്‍ നമ്മുടെ പ്രവര്‍ത്തകര്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ജനസംഖ്യയില്‍ മൂന്ന് ശതമാനം പേര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി മാറിയാല്‍ ആ രാജ്യം നശിക്കുമെന്നും ലഹരിക്ക് എതിരെ എല്ലാവരും ഒന്നിച്ചു പോരാടണമെന്നും നമ്മുടെ ഗ്രാമങ്ങളെ ലഹരി മുക്തമാക്കണമെന്നും അദ്ദേഹം കുട്ടി ചേര്‍ത്തു.
ജില്ലാ സഹ സംഘചാലക് പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.വിഭാഗ് സേവ പ്രമുഖ് കെ.പ്രമോദ്,
വിശ്വ സേവാഭാരതി കേരളം ജോയിന്റ് സെക്രട്ടറി ടി.ആര്‍.രാജന്‍, ജില്ലാ കാര്യവാഹ് സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വീട് നിര്‍മ്മാണ കോര്‍ഡിനേറ്റര്‍ കെ. വി. വിനോദ് കുമാര്‍ ശിവജി നഗര്‍ സ്വാഗതവും ശാഖകാര്യവാഹ് കെ. മധു നന്ദിയും പറഞ്ഞു.
