ജനാധിപത്യത്തെ ബിജെപിക്ക് അടിയറവ് വെക്കാമെന്നുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ചെറുത്ത് തോല്‍പ്പിക്കും: ജോസഫ് വാഴയ്ക്കന്‍; ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഭരിക്കുന്ന ബിജെപിയോ സംഘപരിവാര്‍ സംഘടനകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആര്‍എസ്എസ്സുമല്ല ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ജനാധിപത്യത്തെയും, മതേതരത്വത്തെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് തകര്‍ത്തു കളയാമെന്ന നരേന്ദ്രമോഡിയുടെ വ്യാമോഹം കേവലം മധുര സ്വപ്നം മാത്രമാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍ പ്രസ്താവിച്ചു. ഇലക്ഷന്‍ കമ്മീഷനെ നിശ്ചയിക്കുമ്പോള്‍ തനിക്ക് താത്പര്യമുള്ളവരെ നിയമിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യവിരുദ്ധമായ നിലപാടാണ് കൈക്കൊണ്ടത്. എന്നിട്ട് പോലും തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടഗംങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെതിരെ പലതവണ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. അതിനൊന്നും പരിഗണന നല്‍കാതെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആറില്‍ നിലപാട് കൈക്കൊണ്ടത്. ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് വേണ്ടി എസ്‌ഐആറില്‍ വന്‍ അട്ടിമറിക്ക് കൂട്ടുനിന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐസിസി ആഹ്വാനപ്രകാരം കെപിസിസിയുടെ നിര്‍ദ്ദേശാനുസരണം കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസഫ് വാഴയ്ക്കന്‍. ഡിസിസി പ്രസിഡന്റ് പി .കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, ബാലകൃഷ്ണന്‍ പെരിയ, എ ഗോവിന്ദന്‍ നായര്‍, അഡ്വ: കെ .കെ രാജേന്ദ്രന്‍, സാജിദ് മൗവ്വല്‍, ബി .പി പ്രദീപ്കുമാര്‍, മീനാക്ഷി ബാലകൃഷ്ണന്‍, ടോമി പ്ലാച്ചേരി,ഡോ: കെ .വി ശശിധരന്‍, മാമുനി വിജയന്‍, കെ .പി പ്രകാശന്‍, കെ .വി . സുധാകരന്‍, ഗീതാ കൃഷ്ണന്‍, വി. ആര്‍ വിദ്യാസാഗര്‍, ധന്യ സുരേഷ്, കെ. ബാലരാമന്‍ നമ്പ്യാര്‍, കെ. ഖാലിദ്, കെ. വാരിജാഷന്‍, പി. കുഞ്ഞിക്കണ്ണന്‍, തോമസ് മാത്യു, ഉമേശന്‍ വേളൂര്‍, മധുസൂദനന്‍ ബാലൂര്‍, കെ .വി വിജയന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, എം. രാജീവന്‍ നമ്പ്യാര്‍, ടി. ഗോപിനാഥന്‍ നായര്‍, കാര്‍ത്തികേയന്‍ പെരിയ, മിനി ചന്ദ്രന്‍, രാമചന്ദ്രന്‍ .പി, എ. വാസുദേവന്‍, ദിവാകരന്‍ കരിച്ചേരി, വി. ഗോപി,കെ .കെ ബാബു, പ്രസാദ് ഒളവറ, പി .വി ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!