കാഞ്ഞങ്ങാട്: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്‍ മാര്‍ക്കാണ് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 550 ലൈബ്രേറിയന്‍മാര്‍ക്കാണ് താലൂക്കിലെ ഒരു കേന്ദ്രത്തില്‍ പരിശീലനം ലഭ്യമാക്കുക. ജില്ലയില്‍ സോഫ്റ്റ് വെയര്‍ പരിശീലനം ഹൊസ്ദുര്‍ഗ് താലൂക്കിലെ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിലാണ് ആരംഭിച്ചത്. പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സി മെമ്പര്‍ പി വി കെ പനയാല്‍ നിര്‍വഹിച്ചു.ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വേണുഗോപാലന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരന്‍, പോളി ടെക്‌നിക് പ്രിന്‍സിപ്പാള്‍ പി വിക്രമന്‍ , ജില്ലാ ജോ. സെക്രട്ടറി ടി രാജന്‍ ജില്ല കൗണ്‍സിലംഗം പി കുഞ്ഞിരാമന്‍, ജില്ലാ ലൈബ്രറി ഓഫീസര്‍ പി ബിജു, എന്നിവര്‍ സംസാരിച്ചു. സ്‌റ്റേറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരായ സുനില്‍ പട്ടേന ,സുനീഷ് കക്കാട്ടി, എന്‍ സലാഹുദ്ദീന്‍ എന്നിവര്‍ ക്ലാസെടുത്തു.
