കോട്ടപ്പാറ: ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരിസ്ഥിതി ദിനവും അനുമോദനവും സംഘടിപ്പിച്ചു. പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം എ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. അഗ്‌നിവീര്‍ യോദ്ധായിലൂടെ ഭാരതിന്റെ പ്രതിരോധ സേനയുടെ ഭാഗമാകാന്‍ തിരഞ്ഞെടുത്ത വാഴക്കോട് സ്വദേശികളായ അഭിനവ്, അദ്വൈത് ,അര്‍ജുന്‍ എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ കെ. ശോഭന, ബിജെപി മണ്ഡലം സെക്രട്ടറി പി. മനോജ് കുമാര്‍, 46ാം ബൂത്ത് പ്രസിഡന്റ് പി. സന്ദീപ് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി പി കെ.റീ നേഷ് സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോട്ടപ്പാറയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
