മടിക്കൈ: ലോക പരിസ്ഥിതി ദിനം ആചരിച്ച് മടിക്കൈ സര്‍വ്വിസ് സഹകരണ ബാങ്ക്. ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലും മുഴുവന്‍ ശാഖാകളിലും ഔഷധ ചെടികള്‍ വെച്ചു പിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു. മെയിന്‍ ബ്രാഞ്ചില്‍ ബാങ്ക് പ്രസിഡന്റ് കെ നാരായണനും, ഡയറക്ടര്‍ ബോര്‍ഡ് അംഗം വി കെ ശശിധരനും ആര്യ വെപ്പ് തൈനാട്ടു. പഞ്ചായത്ത് മെമ്പര്‍ കെ.വി.ബാലന്‍ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി പി. രമേശന്‍ സ്വാഗതം പറഞ്ഞു.
