വെള്ളിക്കോത്ത്. തത്ത്വമസി യോഗ കേന്ദ്രത്തില്‍ മെയ് 13 മുതല്‍ ജൂണ്‍ 13 വരെ നടത്തുന്ന സ്പോര്‍ട്സ് യോഗ ക്യാമ്പിന്റെ ഉദ്ഘാടനവും, യോഗ കേന്ദ്രം സ്ഥാപകന്‍ വെള്ളിക്കോത്ത് കൃഷ്ണന്റെ സ്മരണാര്‍ത്ഥം നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും തത്ത്വമസി യോഗ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. പരിപാടി അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു.സി.എം. സൈനബ അധ്യക്ഷയായി, സി.വി.രജിത,പി.പൃഥ്വിരാജ്, പി.അതുല്‍ എന്നിവര്‍ സംസാരിച്ചു. അശോക് രാജ് വെള്ളിക്കോത്ത് സ്വാഗതവും ഫിദ റഷീദ് നന്ദിയും പറഞ്ഞു. ചിത്രരചന മത്സര വിജയികളായ പുണ്യ എം പി, തീര്‍ത്ഥ അഭിലാഷ് എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി
