നെല്ലിയടുക്കം കാട്ടിപ്പൊയിലിലെ ചക്കാംകുന്നേല്‍ ആഗസ്തി അന്തരിച്ചു

നീലേശ്വരം: നെല്ലിയടുക്കം കാട്ടിപ്പൊയിലിലെ ചക്കാംകുന്നേല്‍ ആഗസ്തി (98) അന്തരിച്ചു. സംസ്‌കാരം നാളെ (16.05.26 ) രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നെല്ലിയടുക്കം സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. ഭാര്യ:പാലാ മേരിലാന്റ് കുളമാക്കല്‍ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കള്‍:ജോസ്, മേരി, മാത്യു, മോളി, എല്‍സി, ഷാന്റി ( ബറോഡ,ഗുജറാത്ത്). മരുമക്കള്‍: ഗ്രേസി കിഴക്കേക്കര (അമ്മത്തി, കുടക്), അപ്പച്ചന്‍ കാക്കനാട്ട് (വള്ളിത്തോട്, ഇരിട്ടി), റോസമ്മ കോക്കാട് (തുണ്ടിയില്‍, പേരാവൂര്‍), ജോസ് മണിമല (എഡൂര്), ബേബി മൂഞ്ഞനാട്ട് (വാണിയപ്പാറ),ആന്റണി കാക്കനാട്ടില്‍ (കിളിയന്തറ ). സഹോദരങ്ങള്‍: തോമസ് (കലയന്താനി ,തൊടുപുഴ), മേരി (മേരിപുരം, ഇടുക്കി), അന്നക്കുട്ടി (കലയന്താനി ),എല്‍സി, പരേതരായ ജോസഫ് കച്ചേരിക്കടവ്, ഫിലിപ്പ്, ദേവസ്യ, കുട്ടിയമ്മ, ജോര്‍ജ്.

 

error: Content is protected !!