എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07% വിജയശതമാനം

തിരുവനന്തപുരം:എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു.99.07% ആണ് വിജയശതമാനം. 3.30 മുതല്‍ ഫലം സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. 4,14,290 പേര്‍ പരീക്ഷ എഴുതിയതില്‍
410456 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.30,514പേര്‍ഫുള്‍ എ പ്ലസ് നേടി.ഐ.ടി. മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും. നമ്മുടെ കേരളം’ മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും.

മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 30 വരെയായിരുന്നു ഈ വര്‍ഷത്തെ പരീക്ഷകള്‍ നടന്നത്. ഏപ്രില്‍ 14 മുതല്‍മെയ് 2 വരെയായിരുന്നു മൂല്യനിര്‍ണയം.

സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290പേര്‍ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ഇവര്‍ക്ക് ഇളനുവദിക്കേണ്ടി വന്നു.

എസ്.എസ്.എല്‍.സി. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍

https://kbpe.kerala.gov.in

https://results.digilocker.gov.in

https://sslcexam.kerala.gov.in

https://thslcexam.kerala.gov.in/thslc

https://sslchiexam.kerala.gov.in

https://ahslcexam.kerala.gov.in

www.prd.kerala.gov.in

https://results.kite.kerala.gov.in

error: Content is protected !!